ചെന്നൈയിലെ പച്ചക്കറി കടയുടെ വിലവിവരപ്പട്ടിക ഹിന്ദിയിൽ; കച്ചവടം ഉഷാർ എന്ന് വ്യാപാരി

0 0
Read Time:2 Minute, 21 Second

ചെന്നൈ : പച്ചക്കറി കടയുടെ വിലവിവരപ്പട്ടിക ഹിന്ദിയിൽ തൂക്കിയ മയിലാടുതുറൈ വ്യാപാരിയുടെ ടെക്‌നിക്ക് ഏറ്റെടുത്ത അന്യസംസ്ഥാന തൊഴിലാളികൾ.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്നത്. കൂടാതെ വടക്കൻ തൊഴിലാളികളും ജൈന സമുദായക്കാരും ഒരു പരിധിവരെ മയിലാടുതുറൈ ജില്ലയിൽ താമസിക്കുന്നുണ്ട്.

മയിലാടുംതുറയിൽ പട്ടമംഗലത്തെരു, മഹാദാനത്തെരു തുടങ്ങിയ പ്രദേശങ്ങളിലാണ് ജൈന സമുദായം താമസിക്കുന്നത്.

ഈ സാഹചര്യത്തിൽ കടകളിലെ സാധനങ്ങളുടെ വിലയും പേരും ഉത്തരേന്ത്യക്കാർക്ക് എളുപ്പം മനസ്സിലാക്കാനും പച്ചക്കറികൾ വാങ്ങാനും കഴിയുംവിധം മയിലാടുംതുറൈ മഹാദാന സ്ട്രീറ്റിലെ രാജശേഖർ സ്ലേറ്റിൽ ഹിന്ദിയിലും തമിഴിലും പച്ചക്കറികളുടെ വിലവിവരപ്പട്ടിക പ്രത്യേകം എഴുതിയിട്ടുണ്ട്.

കടയുടമയുടെ ഈ പ്രവൃത്തി പൊതുജനങ്ങളെ അത്ഭുതപ്പെടുത്തിയെങ്കിലും ഉത്തരേന്ത്യയിലെ ജനങ്ങൾ സംഗതി സ്വാഗതം ചെയ്യുകയും ചെയ്തു.

കടയിൽ വിൽക്കുന്ന ഒരു ദിവസത്തെ പച്ചക്കറിയുടെ വിവരങ്ങളും അതിന്റെ വിലയും പ്രത്യേകം സ്ലേറ്റിൽ എഴുതി കടയുടെ മുന്നിൽ തൂക്കിയിട്ടിരിക്കുകയാണ് വ്യാപാരി.

മയിലാടുംതുറയിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ ധാരാളമുള്ളതിനാൽ പച്ചക്കറി വില അറിയാൻ വിലവിവരപ്പട്ടിക വെക്കണമെന്ന അപേക്ഷയുടെ പേരിലാണ് ഹിന്ദിയിൽ വിലവിവരപ്പട്ടിക ബോർഡ് വച്ചിരിക്കുകന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ ഉത്തരേന്ത്യൻ തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് പച്ചക്കറി വാങ്ങുന്നതെന്നും രാജശേഖർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment