Read Time:56 Second
ചെന്നൈ: ചെന്നൈ പ്രാന്തപ്രദേശത്തുള്ള ചെങ്കൽപേട്ട് റൈഫിൾ ക്ലബ്ബിൽ ഷൂട്ടിംഗ് പരിശീലിക്കുകയായിരുന്ന 13 വയസ്സുകാരന് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെയാൻ സംഭവം. വെടിയുതിർത്ത പെല്ലറ്റ് ഭിത്തിയിൽ തട്ടി കുട്ടിയുടെ കഴുത്തിൽ തുളച്ചുകയറി പരിക്കേൽക്കുകയായിരുന്നു.
മുടിച്ചൂർ സ്വദേശി സിദ്ധാർത്ഥനാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെയാണ് അപകടം.
ക്ലബ്ബിൽ ഉണ്ടായിരുന്ന പിതാവ് കുട്ടിയെ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .
അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.