ചെന്നൈ : തിരുപ്പൂർ ജില്ലയിലെ ആയിരത്തിലധികം ന്യായവില കടകളിൽ, ചായപ്പൊടി, ഉപ്പ്, സോപ്പ്, സേമിയ, റവ തുടങ്ങിയ കാലഹരണപെട്ട പലചരക്ക് സാധനങ്ങൾ വിൽക്കുന്നതായി റിപ്പോർട്ട്.
കൃത്യമായ ഉൽപ്പാദന തീയതി, കാലഹരണ തീയതി, തൂക്കം തുടങ്ങിയവ ഇല്ലാതെയാണ് ചില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായാണ് ആളുകൾ നിരന്തരം പരാതിപ്പെടുന്നത്.
ആളുകൾ എല്ലാ മാസവും ന്യായവില കടകളിൽ പോകാറുണ്ട് സാധനങ്ങൾ വാങ്ങാറും ഉണ്ട് എന്നാൽ അവിടെ ലഭിക്കുന്ന ഉൽപന്നങ്ങൾ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമാണ് ഉള്ളതെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
എന്നാൽ, തിരുപ്പൂർ നഗരത്തിലെ വരമതി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കടകളിൽ വിൽക്കുന്ന ഉൽപന്നങ്ങളിൽ ഉൽപ്പാദന തീയതിയും കാലഹരണ തീയതിയും ഇല്ലാത്തതു സംബന്ധിച്ച് കഴിഞ്ഞ മാസം പരാതി നൽകിയെങ്കിലും ഇപ്പോഴും യാതൊരു മാറ്റവും ഇല്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ജനങ്ങൾ വിശ്വസിച്ച് ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ അധികാരികൾ കടുത്ത അലംഭാവം കാട്ടുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിൽ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് വരമതി കോഓപ്പറേറ്റീവ് സ്റ്റോറിൽ സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്ന ഉത്തരേന്ത്യൻ തൊഴിലാളികളെ പിരിച്ചുവിട്ടു. എന്നാൽ ഇതെല്ലാം നിരീക്ഷിക്കാൻ അധികാരികളെ ആരും കാണുന്നില്ല.
കുട്ടികളും പ്രായമായവരും ഗർഭിണികളും ഉൾപ്പെടെ എല്ലാവരും ഇത് ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ്.
അതുപോലെ പല സാധനങ്ങളും ഇവിടെ ലഭ്യമല്ലാത്തതിനാൽ, വിവിധ ഫെയർ ഷോപ്പുകളിൽ നിന്ന് ബാക്കി ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് അവർ നിർബന്ധിക്കുന്നത് ഇതുമൂലം പണം നൽകി ഉപയോഗിക്കാതെ ജനങ്ങൾക്ക് മറ്റ് മാർഗമില്ലന്നും അവർ കൂട്ടിച്ചേർത്തു