ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തണായ ചെന്നൈ മാരത്തൺ 2024 നാളെ നടക്കും.
പുരുഷന്മാർക്കും സ്ത്രീകൾക്കും നാല് വിഭാഗങ്ങളിലായി നാല് ഇനങ്ങളും ഉള്ള പരിപാടിയിൽ 22,000-ത്തിലധികം ഓട്ടക്കാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ചെന്നൈ മാരത്തണിൽ പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നതിനായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) 2024 ജനുവരി 6-ന് രാവിലെ 03:00 മുതൽ 05:00 വരെ ഓരോ 15 മിനിറ്റിലും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചട്ടുണ്ട്.
അതിനുശേഷം സാധാരണ ടൈംടേബിൾ അനുസരിച്ച് ട്രെയിൻ സർവീസുകളുടെ സാധാരണ ദിവസത്തേത് പോലെ പിന്തുടരും.
കൂടാതെ, പങ്കെടുക്കുന്നവർ 6-1-2024-ലെ യാത്രയ്‌ക്കായി മെട്രോ ഓട്ടോമാറ്റിക് ഗേറ്റുകളിൽ അവരുടെ മാരത്തൺ ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കണം,
ഇവർക്ക് സൗജന്യ മെട്രോ യാത്രയും സൗജന്യ വാഹന പാർക്കിംഗും ഒരുക്കുന്നതാണ്. മാരത്തണിൽ പങ്കെടുക്കുന്ന യാത്രക്കാർക്ക് ഈ പ്രത്യേക സർവീസുകൾ പ്രയോജനപ്പെടുത്താം.