ചെന്നൈ : അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ശവകുടീരത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ സൂര്യ.
സിനിമാ ചിത്രീകരണത്തിനായി സംസ്ഥാനത്തിന് പുറത്തായിരുന്നതിനാൽ വിജയകാന്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൂര്യയ്ക്ക് ആയിരുന്നില്ല.
ഷൂട്ടിങ് പൂർത്തിയാക്കി ചെന്നൈയിൽ എത്തിയതിനു പിന്നാലെയാണ് സൂര്യ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്.
Odanjutaaru 😩@Suriya_offl 🥺💔#Vijayakanth #Suriya #Suriya43pic.twitter.com/HQ8r4Vwwkx pic.twitter.com/RcKbh90TWs
— ♪🇲𝕀𝕤🇸 𝐌ⓘ𝔫🇩♪ (@Fearless_Missy) January 5, 2024
ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി കൈകൾ കൂപ്പി പൊട്ടിക്കരയുന്ന സൂര്യയുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
ഡിസംബർ 28 നായിരുന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വിജയകാന്ത് അന്തരിച്ചത്.
ഡിഎംഡികെ പാർട്ടി ഓഫീസിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തത്.
ഇവിടെയെത്തിയ സൂര്യ വികാരീധനനായി. ജ്യേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അത് താങ്ങാനാകുന്നതല്ലെന്നും സൂര്യ പ്രതികരിച്ചു.
വിജയകാന്തിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാകാത്തത് നികത്താനാവാത്ത നഷ്ടമാണെന്ന് വിജയകാന്തിന്റെ സ്മാരകത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷം നടൻ സൂര്യ പറഞ്ഞു.