ചെന്നൈ : ജനുവരി 7 ഞായറാഴ്ച തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, റാണിപ്പേട്ട്, കല്ല്കുറിച്ചി, മയിലാടുതുറൈ ജില്ലകളിൽ കനത്ത മഴയ്ക്ക് ഉണ്ടെന്നു ഐഎംഡി അറിയിച്ചു.
തുടർന്ന് വില്ലുപുരം, കടലൂർ ജില്ലകളിൽ ചെന്നൈ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. .
ജനുവരി 5 മുതൽ ജനുവരി 10 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരെത്തെ പുറത്തിറക്കിയ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.
ജനുവരി ആറിന് കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ, പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ ജില്ലകളിലും കാരയ്ക്കൽ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ആർഎംസി അറിയിച്ചു.
അതുപോലെ, നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ ചിലയിടങ്ങളിൽ രാവിലെ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നും ഐഎംഡി അറിയിച്ചു.