Read Time:1 Minute, 5 Second
ചെന്നൈ : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ നടൻ രജനീകാന്ത് പങ്കെടുക്കും. 22-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തലേന്ന് രജനീകാന്ത് ചെന്നൈയിൽനിന്ന് അയോധ്യയിലേക്ക് പുറപ്പെടുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഭാര്യ ലതയും രജനിയുടെ മൂത്ത സഹോദരൻ സത്യനാരായണ റാവു ഗെയ്ക്ക്‌വാദും ഒപ്പമുണ്ടാകും.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവ് അർജുന മൂർത്തിയും ആർ.എസ്.എസ്. നേതാക്കളും രജനിയെ നേരിൽ കണ്ട് ചടങ്ങിലേക്കുള്ള ക്ഷണം നൽകിയിരുന്നു.
ആത്മീയ രാഷ്ട്രീയം എന്ന ആശയവുമായി രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ രജനീകാന്ത് ഒരുങ്ങിയപ്പോൾ ഉപദേഷ്ടാവായിരുന്നു അർജുന മൂർത്തി.