Read Time:1 Minute, 6 Second
ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു.
ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്.
കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ.
ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു.
ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു.
പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു.
സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.