കനത്ത മഴ; തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

1 0
Read Time:3 Minute, 21 Second

ചെന്നൈ: കനത്ത മഴയെത്തുടർന്ന് തമിഴ്‌നാട്ടിലെ കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

മയിലാടുതുറൈ ജില്ലാ കളക്ടർ എ.പി. മഹാഭാരതി ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും 2023 ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു. കൂടാതെ നാഗപട്ടണം, കിൽവേലൂർ താലൂക്കുകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാഗപട്ടണം ജില്ലാ കളക്ടർ ജോണി ടോം വർഗീസ് അവധി പ്രഖ്യാപിച്ചു.

അതേസമയം, വേദാരണ്യം, തിരുക്കുവളൈ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. നാഗപട്ടണത്ത് ജനുവരി 7 രാവിലെ 8.30 മുതൽ ജനുവരി 8 പുലർച്ചെ 5.30 വരെ 16.7 സെന്റീമീറ്റർ മഴ ലഭിച്ചു.

കനത്ത മഴയെ തുടർന്ന് തിരുവാരൂർ കലക്ടർ ടി.ചാരുശ്രീ ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജനുവരി 8 ന് അവധി പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്ന് അണ്ണാമലൈ സർവകലാശാലയ്ക്കും ജനുവരി 8 ന് അവധി പ്രഖ്യാപിച്ചട്ടുണ്ട്.

സർവ്വകലാശാലയിലും അനുബന്ധ കോളേജുകളിലും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും പിന്നീടുള്ള തീയതിയിലേക്ക് മാറ്റുമെന്ന് രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പുനഃക്രമീകരിച്ച പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

തെക്കൻ തമിഴ്‌നാട്ടിലെ പല ജില്ലകളിലും ഡിസംബറിൽ വ്യാപകമായ മഴ ലഭിച്ചതിന് തൊട്ടുപിന്നാലെയാണിത്. അതിനുമുമ്പ്, ഡിസംബർ ആദ്യം ഉണ്ടായ മൈചോങ് ചുഴലിക്കാറ്റിൽ തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകൾ അതിശക്തമായ മഴയിൽ നാശം വിതച്ചിരുന്നു.

ഈ മഴ 10 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലൂർ മാത്രമല്ല, നാഗൈ, പുതുച്ചേരി, കാരയ്ക്കൽ, വില്ലുപുരം, ചെന്നൈ, ചെങ്കൽപട്ട് ജില്ലകളിലും മഴ ലഭിച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ വ്യാപകമായ മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതൽ കടലൂർ, വില്ലുപുരം ജില്ലകളിൽ മഴ തുടരുകയാണ്.

രാത്രി മുഴുവൻ മഴ തുടരുന്നതിനാലാണ് ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചത്. പുലർച്ചെ 2.30 വരെ കടലൂരിൽ 82 മില്ലിമീറ്റർ മഴയാണ് പെയ്തത്,

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment