Read Time:1 Minute, 13 Second
ചെന്നൈ : റെഡ്ഹിൽസ് ജലസംഭരണിയിൽനിന്ന് ജി.എൻ.ടി. റോഡിലൂടെ പുതിയ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിനാൽ കുടിവെള്ള വിതരണം മുടങ്ങും.
പൈപ്പുകൾ സ്ഥാപിക്കുന്ന ആവശ്യമുള്ളവെള്ളം ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെ പത്ത് മണിക്കുള്ളിലുമായി സംഭരിക്കണം.
ചെന്നൈ കോർപ്പറേഷനിലെ മാധാവരം, തണ്ടയാർപ്പേട്ട, തിരുവികനഗർ സോണുകളിലെ ചില വാർഡിൽ ബുധനാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെയാണ് കുടിവെള്ള വിതരണം മുടങ്ങുക.
മാധാവരം സോണിലെ തനികാചലം നഗർ, ബുക്ക്‌രാജ്‌നഗർ എന്നീ വാർഡുകളിലും തണ്ടയാർപ്പേട്ട സോണിലെ മുത്തമഴ് നഗർ, കവിയരശ് കണ്ണദാസൻ നഗർ, എരുക്കഞ്ചേരി, ശർമനഗർ, വ്യാസർപ്പാടി, കൊടുങ്ങയ്യൂർ, ബി.വി.കോളനി എന്നീ വാർഡുകളിലും തിരുവികനഗർ സോണിലെ കണ്ണികാപുരം വാർഡിലും കുടിവെള്ളം മുടങ്ങും.