കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദ് പിടിയിൽ.
തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫ്. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ടി ജെ ജോസഫിനെതിരെ ആക്രമണമുണ്ടായത്.
കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദിനെ കണ്ണൂരിൽ നിന്നുമാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദ് (38) അശമന്നൂർ നൂലേലി മുടശേരി സ്വദേശിയാണ് .
2010 ജൂലൈ 4നു ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല.
സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്.
സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആദ്യം 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്.
കേസിൽ ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു എൻഐഎ കോടതിയുടെ വിധി വന്നത്.
കേസിലെ മൂന്ന് പ്രതികൾക്ക് കൊച്ചി എൻഐഎ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു.
വധശ്രമം,ഭീകരപ്രവർത്തനം, ഗൂഢാലോചന എന്നി കുറ്റകൃത്യങ്ങൾക്കാണ് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയായ സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നീ പ്രതികൾക്കാണ് ജീവപരന്ത്യം ശിക്ഷ.
കസിലെ നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്തു.