പൊങ്കൽ അവധി; നാട്ടിലേക്ക് ഉള്ള യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ

1 0
Read Time:2 Minute, 37 Second

ചെന്നൈ: പൊങ്കൽ ഉത്സവം ജനുവരി 15 തിങ്കളാഴ്ച ആഘോഷിക്കും. ഈ സാഹചര്യത്തിൽ ചെന്നൈയിൽ നിന്ന് യാത്രക്കാർ സ്വന്തം നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ ഓമ്‌നി ബസുകളുടെ (സ്വകാര്യ ബസ്) നിരക്ക് യാത്രക്കാരെ വലച്ചിരിക്കുകയാണ്.

ഉത്സവകാലവും അവധിയും ലക്ഷ്യമിട്ട് ചെന്നൈയിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ സാധാരണ ദിവസങ്ങളിലെ ഓമ്‌നി ബസുകളുടെ നിരക്കിനേക്കാൾ മൂന്നിരട്ടി അതായത് 50 മുതൽ 80 ശതമാനം വരെ വർധിപ്പിച്ചതാണ് യാത്രക്കാരെ കഷ്ടത്തിലാക്കിയത്.

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് തലസ്ഥാന നഗരമായ ചെന്നൈയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോകാൻ തമിഴ്‌നാട് ഗതാഗത വകുപ്പ് തമിഴ്‌നാട്ടിലുടനീളം പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പെട്ടെന്നുള്ള ബസ് സമരം കാരണം ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണ്.

പൊങ്കൽ പ്രമാണിച്ച് ട്രാൻസ്‌പോർട്ട് യൂണിയൻ നടത്തുന്ന പണിമുടക്ക് സ്വന്തം നാട്ടിലേക്കുള്ള യാത്രക്കാർക്ക് തടസ്സമുണ്ടാക്കുമെന്നതിനാൽ മന്ത്രി ശിവശങ്കറും ഗതാഗത വകുപ്പും തൊഴിലാളി സംഘടനകളുമായി വീണ്ടും ചർച്ച നടത്തി.

ഈ ചർച്ചയിൽ രമ്യമായ പരിഹാരം കാണാത്തതിനാൽ ചില ട്രേഡ് യൂണിയനുകൾ നിലവിൽ തമിഴ്‌നാട്ടിലുടനീളം പ്രതിഷേധത്തിലാണ്.

ഇതുമൂലം ഒമ്‌നി ബസുകളെയാണ് പൊതുജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്. ഇപ്പോൾ ഓമ്‌നി ബസ് ചാർജ് വർധിപ്പിച്ചതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

കൂടാതെ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ പണിമുടക്ക് കാരണം സ്വകാര്യ ബസ് നിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പൊങ്കൽ അവധിക്ക് നാട്ടിലേക്ക് പോകുന്ന യാത്രക്കാരുടെ ആവശ്യം.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment