എഗ്‌മോർ റെയിൽവേ സ്റ്റേഷനുസമീപം തീവണ്ടി എൻജിൻ പാളംതെറ്റി

0 0
Read Time:1 Minute, 0 Second

ചെന്നൈ : യാർഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന തീവണ്ടി എൻജിൻ പാളം തെറ്റി.

ചെട്ട്‌പ്പെട്ടിലെ യാർഡിൽനിന്ന് എഗ്‌മോറിലെ റെയിൽവേ സ്റ്റേഷനിലെ രണ്ടാംട്രാക്കിലേക്ക് പോകുകയായിരുന്ന എൻജിനാണ് പാളം തെറ്റിയത്.

തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലേക്കുള്ള വണ്ടികൾ പുറപ്പെടുന്നത് എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽനിന്നാണ്.

അപകടത്തെത്തുടർന്ന് എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള സർവീസുകൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.

ഒരുമണിക്കൂർ നേരത്തെ പരിശ്രമത്തിനുശേഷം എൻജിൻ വീണ്ടും ട്രാക്കിലേക്ക് കയറ്റി.

തുടർന്ന് ഗതാഗതം സാധാരണ നിലയിലായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment