ചെന്നൈ: 8 വയസുകാരനെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ വ്ലാത്തിക്കുളത്തിനടുത്തുള്ള വേമ്പാർ ഗ്രാമത്തിൽ മത്സ്യത്തൊഴിലാളിയായ മുത്തുകുമാറിന്റെയും ഭാര്യ ശാന്തിയുടെയും രണ്ടുമക്കളിൽ ഒരാളാണ് കൊല്ലപ്പെട്ട അശ്വിൻ കുമാർ (8 )
സർക്കാർ എയ്ഡഡ് സ്കൂളിൽ രണ്ടാം വിദ്യാർത്ഥിയാണ് അശ്വിൻ . വേമ്പാർ കോസ്റ്റ് ഗാർഡ് പൊലീസ് സ്റ്റേഷന് മുന്നിലാണ് മുത്തുകുമാറിന്റെ വീട്.
ഇന്നലെ രാവിലെ കോസ്റ്റ് ഗാർഡ് പൊലീസ് സ്റ്റേഷനു മുന്നിൽ കുട്ടി ഏറെ നേരം കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അതുവഴി പോയവർ കുട്ടിയെ ഉയർത്തി നോക്കുകയായിരുന്നു. തുടർന്നാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇതോടെ ഉടൻ തന്നെ സുരങ്കുഡി പോലീസ് സ്റ്റേഷനിലും കുട്ടിയുടെ വീട്ടിലും വിവരമറിയിക്കുകയായിരുന്നു.
വ്ലാത്തികുളം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജയചന്ദ്രൻ, ഇൻസ്പെക്ടർ വെങ്കിടേശ പെരുമാൾ, പോലീസ് എന്നിവർ സ്ഥലത്തെത്തി. കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
പോലീസ് സ്നിഫർ ഡോഗിനെ എത്തിച്ച് സംഭവം നടന്ന സ്ഥലത്തുനിന്ന് അൽപദൂരം പരിശോധന നടത്തി. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല . ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴുത്തിൽ കുത്തേറ്റ അശ്വിൻകുമാറിനെ ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഈ സംഭവം കുട്ടികളുടെ കളിയിൽ നടന്നതാണോ അതോ മറ്റാരെങ്കിലും ആസൂത്രിത കൊലപാതകം നടത്തിയോ എന്നും വ്യക്തമല്ല.
വിവിധ കോണുകളിൽ നിന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയാട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കുട്ടി എങ്ങനെയാണ് മരിച്ചത് എന്ന് അറിയാൻ സാധിക്കുകയുള്ളു. അതുവരെ ദുരൂഹമരണമെന്ന നിലയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് സുരങ്കുടി പോലീസ് പറഞ്ഞു.
പട്ടാപ്പകൽ കഴുത്തിൽ കുത്തേറ്റ കുട്ടി പോലീസ് സ്റ്റേഷനു മുന്നിൽ മരിച്ചുകിടക്കുന്ന സംഭവം പ്രദേശത്ത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.