കാട്ടാനയും കുട്ടിയാനയും വീടിനുള്ളിൽ കയറി: 2 പേർക്ക് പരിക്ക്

0 0
Read Time:2 Minute, 9 Second

ചെന്നൈ: കോയമ്പത്തൂർ ജില്ലയിൽ മലയടിവാരത്തെ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വർധിക്കുന്നു.

കാട്ടാനകൾ കൃഷി നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്യുമ്പോൾ എല്ലാ പ്രദേശവാസികൾ ഭീതിയിലാണ്.

ഇന്നലെ പുലർച്ചെയും കോയമ്പത്തൂരിനടുത്ത് തഴിയൂർ ഭാഗത്ത്  കാട്ടാന കുട്ടിയാനയുമായി കർഷകനായ നടരാജന്റെ വീട്ടിലും കയറി .

നടരാജന്റെ പറമ്പിലെ സാധനങ്ങൾ ആനകൾ കേടുവരുത്തുകയും കൃഷിയിടത്തിൽ നിന്ന് വിളവെടുക്കാറായ  പച്ചക്കറികളും  മറ്റും ഭക്ഷിക്കുകയും ചെയ്തു.

ബഹളം കേട്ട് ഉണർന്ന നടരാജനും കുടുംബവും വളപ്പിൽ ആനക്കുട്ടിയുമായി നിൽക്കുന്നത് കണ്ട് പരിഭ്രാന്തരായി. അവർ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് പോയി ഒളിച്ചു.

എന്നാൽ, ആന വീടിന്റെ മുൻവശത്തെ വാതിൽ തകർത്തു. ഈ സമയം അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിരുന്ന കർഷകത്തൊഴിലാളികളായ പളനിസ്വാമിയുടെയും രുക്മണിയുടെയും മേലാണ് അവ വീണത്. ഇവർക്ക് നിസാര പരിക്കേറ്റു.

തുടർന്ന് കുറച്ച് സമയത്തിന് ശേഷം കാട്ടാനകൾ സമീപത്തെ വനത്തിലേക്ക് പോയി. പിന്നീട് നടരാജനും പ്രദേശവാസികളും ചേർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു.

ഇതേത്തുടർന്ന് അവിടെയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആ ഭാഗത്ത് ആനക്കുട്ടിയുമായി കറങ്ങുന്ന കാട്ടാനയെ നിരീക്ഷിച്ചുവരികയാണ്.

രാത്രിയിൽ കാട്ടാനകൾ നഗരത്തിൽ പ്രവേശിക്കുന്ന സി സി ടി വി ദൃശ്യങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts