ചെന്നൈ : പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം ഇന്ന് മുതൽ പ്രത്യേക ബസുകൾ സർവീസ് നടത്തും . അതിനായി ചെന്നൈയിലെ 6 സ്ഥലങ്ങളിൽ നിന്ന് ബസുകൾ ഓടിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
പൊങ്കൽ ആഘോഷത്തിന് സ്വന്തം നാടുകളിലേക്ക് പോകുന്നവർക്കായി വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം 11,000 പ്രത്യേക ബസുകൾ സർവീസ് നടത്തും.
കോയമ്പേട്, കിളാമ്പാക്കം, മാധാവരം, പൂനമല്ലി, കെ.കെ.നഗർ, താംബരം സാനറ്റോറിയം എന്നീ ബസ് സ്റ്റാൻഡുകളിൽനിന്നാണ് ബസുകൾ പുറപ്പെടുക.
വിഴുപുരം, മധുര, കുംഭകോണം, സേലം, കോയമ്പത്തൂർ, എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തും.
തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കരൂർ, മധുര, തൂത്തുക്കുടി, തിരുനെൽവേലി, നാഗർകോവിൽ, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കിളാമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തും.
ദിണ്ടിവനം, വിക്രവാണ്ടി വഴി കുംഭകോണം, മൈലാടുതുറൈ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ താംബരം സാനറ്റോറിയം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
ആർക്കാട്, ആറണി, വേലൂർ, ധർമപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ, കാഞ്ചീപുരം, ചെയ്യാർ, തിരുത്തണി വഴി തിരുപ്പതിയിലേക്ക് പോകുന്ന ബസുകൾ പൂനമല്ലി ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
പൊന്നേരി, ഗുമുഡിപൂണ്ടി, ചെങ്കുണ്ട്ര്‌റം വഴി ആന്ധ്രാപ്രദേശിലേക്ക് പോകുന്ന ബസുകൾ മാധാവരം ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
പുതുച്ചേരി, കടലൂർ, ചിദംബരം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കെ.കെ. നഗർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടും.
പൊങ്കൽ ആഘോഷംകഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചുള്ള യാത്രയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 16 മുതൽ 18 വരെ ഒരോ ദിവസവും 6930 ബസുകൾ വീതം സർവീസ് നടത്തും.
പ്രത്യേകബസുകളിൽ യാത്രചെയ്യുന്നവർക്കുള്ള സംശയങ്ങൾക്ക് 9445014450, 9445014436 എന്നീ നമ്പറുകളിൽ വിളിക്കാം.
സ്വകാര്യബസുകൾ അമിതനിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ 18004256151 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.