ഗുജറാത്തിൽ നിന്നും 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു

0 0
Read Time:1 Minute, 30 Second

ഗുജറാത്ത്: 108 അടി നീളമുള്ള ചന്ദനത്തിരി ഗുജറാത്തിൽ നിന്ന് അയോധ്യയിൽ എത്തി. ഏകദേശം 50 കിലോമീറ്റർ ഓളം ഇതിന്റെ സുഗന്ധം നിലനിൽക്കും എന്നാണ് വിലയിരുത്തുന്നത്.

ഏകദേശം 3.5 അടി വീതിയുണ്ട് ഈ ചന്ദനതിരിയ്ക്ക്. തിങ്കളാഴ്ച പുലർച്ചെ ശ്രീരാമന് കാണിക്കയായി സമർപ്പിക്കാനുള്ള ചന്ദനത്തിരിയാണ് ക്ഷേത്ര നഗരത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഗുജറാത്തിൽ നിന്ന് ഇത് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിലറും, മോട്ടോർ വാഹനങ്ങളുടെ ഒരു വാഹനവ്യൂഹവും സജ്ജമാക്കിയിരുന്നു.

ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്.

കൂടാതെ ആറ് മാസത്തിലധികം സമയമെടുത്താണ് വഡോദരയിൽ ചന്ദനത്തിരിയുടേ നിർമ്മാണം പൂർത്തിയാക്കിയത്.

ചാണകം, നെയ്യ്, പൂക്കളുടെ സത്ത്, ആയുർവേദ ഉൽപ്പന്നങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചന്ദനത്തിരി തയ്യാറാക്കിയിരിക്കുന്നതെന്നും ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts