മലയാളികളുടെ ഇഷ്ടതാരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരജോഡികൾ. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇരുവർക്കും മകൾ പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി”- എന്നാണ് ശ്രീനിഷ് കുറിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.
Read MoreDay: 13 January 2024
പുലി റോഡിന് കുറുകെ ചാടി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്ക്
മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് (32) പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. അസര്‍ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വനമേഖലയാണ് ഈ പ്രദേശം. എന്നാല്‍ പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം…
Read Moreപൊങ്കൽ ആഘോഷത്തിനിടെ ബസിനു മുകളിൽ നൃത്തം ചെയ്ത് കോളേജ് വിദ്യാർഥികൾ; ഗതാഗത തടസ്സം രൂപപ്പെട്ടു
ചെന്നൈ: ചെന്നൈ കോളേജുകളിലെ പൊങ്കൽ ആഘോഷത്തിനിടെ വിദ്യാർഥികൾ ബസിന് മുകളിൽ കയറി പ്രതിഷേധകമാകമായി നൃത്തം ചെയ്തു. ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ ഒട്ടുമിക്ക കോളേജുകളിലും സ്‌കൂളുകളിലും ഇന്നലെയാണ് പൊങ്കൽ ആഘോഷം നടന്നത് ഇതനുസരിച്ച് ഇന്നലെ പച്ചയ്യപ്പൻ കോളജിൽ നടന്ന ചടങ്ങിൽ വൈകിയെത്തിയ നൂറിലധികം വിദ്യാർഥികളെ കോളജിനുള്ളിൽ കയറ്റിയില്ല ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രവേശന കവാടത്തിന് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പൂന്തമല്ലി ഹൈവേയിൽ നിലയുറപ്പിക്കുകയും ചെയ്തു. പിന്നെ ആ വഴി വന്ന സിറ്റി ബസിന്റെ മേൽക്കൂരയിൽ കയറി നൃത്തം ചെയ്തു. ഇതുമൂലം പ്രദേശത്തെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ…
Read More‘ഉറക്കം എണീറ്റപ്പോൾ മകനെ മരിച്ച നിലയിൽ ആണ് കണ്ടത്’ നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുചനയുടെ മൊഴി
ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്. മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്. സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ…
Read Moreപൊങ്കൽ ആഘോഷത്തിന് നാട്ടിലേക്ക് ഉള്ള യാത്രയിൽ ബസ്‌സ്റ്റാൻഡ് മാറ്റം യാത്രക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി; ബന്ധപ്പെടേണ്ട നമ്പറുകൾ അടങ്ങിയ വിശദാംശം
ചെന്നൈ : പൊങ്കൽ ആഘോഷത്തിന് പുറപ്പെടുന്ന എസ്.ഇ.ടി.സി. യുടെ പ്രത്യേക ബസുകൾ താത്കാലികമായി ആറ് ബസ്‌സ്റ്റാൻഡുകളിൽ നിന്നായി പുറപ്പെട്ടത് യാത്രക്കാരിൽ ആശങ്കയുള്ളവാക്കി. സ്ഥിരമായി യാത്ര ചെയ്യുന്നവർ നഗരത്തിലെ ഏറ്റവും വലിയ സ്റ്റാൻഡായ കോയമ്പേട് ബസ് സ്റ്റാൻഡിലേക്കാണ് എത്തിയത്. അവിടെനിന്നാണ് മറ്റിടങ്ങളിലേക്കുള്ള ബസുകൾ നേരത്തേ പുറപ്പെട്ടിരുന്നത്. എന്നാൽ ഇതിൽനിന്നുള്ള മാററം സംബന്ധിച്ച് സ്റ്റേറ്റ് എക്സ്‌പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ അറിയിപ്പ് വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത് അറിയിപ്പ് എല്ലായാത്രക്കാരിലേക്കും എത്താത്തതാണ് പ്രശ്നമായത്. ഒരു മാസം മുമ്പ് കോയമ്പേട് സ്റ്റാൻഡിൽനിന്ന് ബുക്ക് ചെയ്തവർക്ക് കൂടി ബസ് സ്റ്റാൻഡുകൾ മാറ്റിയതുമായി ബന്ധപ്പെട്ട വിവരം…
Read Moreജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേറ്റ് മരണം രണ്ടായി
ചെന്നൈ : തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് മത്സരത്തിനും പരിശീലനത്തിനുമിടെ പോരുകാളകളുടെ കുത്തേറ്റ് പുതുക്കോട്ടയിലും മധുരയിലുമായി മരണം രണ്ടായി. മധുരയിലെ ക്ഷീരകർഷകരായ രവിചന്ദ്രൻ, ചിത്ര ദമ്പതിമാരുടെ മകൻ ആർ. കാശിരാജൻ (27)എന്നിവരാണ് മരിച്ചത്. പുതുച്ചേരിയിലെ തച്ചൻകുറിച്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന ജല്ലിക്കെട്ടിനിടെ പരിക്കേറ്റ മരുത വ്യാഴാഴ്ചയാണ് മരിച്ചത്. മത്സരത്തിനിടെ കാണികളുടെ ഇടയിലേക്ക് കുതിച്ചെത്തിയ കാളയുടെ ആക്രമണത്തിൽ 31 കാണികൾക്കും 22 മത്സരാർഥികൾക്കും പരിക്കേറ്റിരുന്നു. വയറിന് കുത്തേറ്റ മരുത തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മധുരയിലെ ഇരവത്തുനല്ലൂരിൽ ജല്ലിക്കെട്ട് കാളയെ നടത്തിക്കാൻ കൊണ്ടുപോകും വഴിയാണ് കാശിരാജന് സ്വന്തം കാളയുടെ…
Read Moreഅഭ്യൂഹങ്ങൾക്കുള്ള മറുപടി; താൻ ആരോഗ്യവാനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ : ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച ചെന്നൈയിൽ പ്രവാസി തമിഴ് സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഈമാസം ഒടുവിൽ വിദേശയാത്രയ്ക്കു പോകുന്ന സ്റ്റാലിൻ അതിനുമുമ്പ് മകൻ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിപദം നൽകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഉദയനിധിയാവും മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുക. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് വന്നത്. ‘എനിക്ക് നല്ല സുഖമില്ലെന്നും വേണ്ടത്ര ഊർജസ്വലനല്ലെന്നുമാണ് അവർ പറയുന്നത്. ആ വാർത്ത കണ്ട്…
Read Moreആത്മഹത്യ ചെയ്യാൻ പലതവണ തോന്നിയിട്ടുണ്ട്’;പക്ഷെ പിൻവാങ്ങിയതിന് കാരണം” ; തുറന്നു പറഞ്ഞ് എ.ആർ.റഹ്മാൻ
ചെന്നൈ: മാനസികാരോഗ്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും വാചാലനായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അടുത്തിടെ ഓക്‌സ്‌ഫഡ് യൂണിയൻ ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് റഹ്മാൻ ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിച്ചത്. ‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു, നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന്. അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്. നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ…
Read Moreഹൈവേയിലെ റെയിൽവേ മേൽപ്പാലത്തിൽ ബൾജ്; ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു
ചെന്നൈ : പൊങ്കൽ ആഘോഷിക്കാൻ തമിഴ്‌നാട്ടിലെ മധ്യ-തെക്കൻ ജില്ലകളിലേക്ക് പോകുന്നവർ ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ (എൻഎച്ച്) ഗതാഗതക്കുരുക്കിൽ പെട്ടു. പൊൻമലൈ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹൈവേയിലെ റെയിൽവേ മേൽപ്പാലത്തിൽ (RoB) ഒരു ബൾജ് കണ്ടെത്തിയതോടെ തിങ്കളാഴ്ച റോഡിന്റെ ഒരു ഭാഗം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അടച്ചു. ചെന്നൈ, ട്രിച്ചി, മധുര ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന എൻഎച്ചിലെ നിർണായക ലിങ്കാണ് ഈ മേൽപാലം. ഇതോടെ ഹൈവേയിലെ മറ്റൊരു വഴിയിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. എന്നാലും ഏറെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്…
Read Moreപോക്‌സോ കേസിൽ 20 വർഷം തടവിന് ശിക്ഷ വിധിക്കപ്പെട്ട രണ്ട് യുവാക്കൾ കോടതിയുടെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
ചെന്നൈ: പോക്‌സോ കേസുമായി ബന്ധപ്പെട്ട് 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് യുവാക്കൾ കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ ഇവരെ തിരുച്ചിറപ്പള്ളി ജില്ലാ സർക്കാർ മെഡിക്കൽ കോളേജിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ വനിതാ കോടതി ജഡ്ജി ശ്രീവത്സൻ വിധി പ്രസ്താവിച്ചപ്പോൾ പ്രതികളായ പശുപതി (22), വരദരാജൻ (23), തിരുപ്പതി (24) എന്നിവർക്ക് 20 വർഷം കഠിനതടവും 15,000 രൂപ വീതം പിഴയും പിഴയടക്കാത്ത സാഹചര്യത്തിൽ അധികമായി 6 മാസത്തെ ശിക്ഷയും വിധിച്ചു. ഇരയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ…
Read More