നിങ്ങൾ രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

0 0
Read Time:2 Minute, 15 Second

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്.

സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം.

എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.

ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു.

കൂടാതെ ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം.

സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് ഉറക്കത്തെ തടസപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

ഇതിനൊപ്പം തെളിച്ചമുള്ള സ്‌ക്രീനില്‍ ദീര്‍ഘനേരം നോക്കുന്നത്, പ്രത്യേകിച്ച് രാവിലെ അത് കണ്ണുകള്‍ക്ക് കൂടുതല്‍ സ്‌ട്രെസ്സ് നല്‍കുന്നു.

ഇത് തലവേദനയ്ക്കും കണ്ണുകളില്‍ വരള്‍ച്ചയ്ക്കും കാരണമാകും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

കൂടാതെ ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഫോണ്‍ തുടര്‍ച്ചയായി എടുക്കുന്ന ശീലം ഒരുതരം അഡിക്ഷന്‍ പോലെയാണ്.

അറിയിപ്പുകള്‍ പരിശോധിക്കാനോ ഓണ്‍ലൈനില്‍ സജീവമാകാനോ നിങ്ങളുടെ ഡോപാമൈന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts