ചെന്നൈ: തൂത്തുക്കുടിയിൽ നിന്നുള്ള സൈനികനടക്കം 29 പേരുമായി മറഞ്ഞ ദുരൂഹ വിമാനം 7 വർഷത്തിന് ശേഷം കണ്ടെത്തി.
2016 ജൂലൈ 22ന് ബംഗാൾ ഉൾക്കടലിൽ ഒപി ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനം (രജിസ്‌ട്രേഷൻ കെ-2743) കാണാതായി.
29 ജീവനക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ വൻ തിരച്ചിലും രക്ഷാപ്രവർത്തനവും കാണാതായ ജീവനക്കാരെയോ വിമാന ഭാഗങ്ങളെയോ കണ്ടെത്താൻ സാധിച്ചില്ല.
എന്നാലിപ്പോൾ വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ആണ് ഇപ്പോൾ കണ്ടെത്തിയാട്ടുള്ളത്.
വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ .
2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം കാണാതായത്.
ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ (310 കിലോമീറ്റർ) ചുറ്റളവിൽ 3,400 മീറ്റർ താഴ്ചയിലാണ് എഎൻ-32 വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (AUV) ആണ് വിമാനത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമായത്.
വ്യോമസേനയുടെ എഎൻ32 ചരക്ക് വിമാനം ചെന്നൈക്കടുത്തുള്ള താംബരം എയർഫോഴ്സ് ബേസിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് 2016 ജൂലൈ 22ന് രാവിലെ 8.30ന് പറന്നുയർന്നത്.
6 എയർമാൻമാർ, 11 എയർഫോഴ്സ്, 2 ആർമി, 1 നേവി, 1 നാവികൻ, 8 നേവി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 29 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കണ്ടെത്തിയ വിമാനത്തിൻ്റെ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കാണാതായ AN-32 വിമാനത്തിൻ്റെ ഭാഗങ്ങളാണെന്ന് വ്യക്തമായതായി ഇന്ത്യൻ എയർഫോഴ്സ് വക്താവ് വിംഗ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു.
മൾട്ടി-ബീം സോണാർ, സിന്തറ്റിക് അപ്പേർച്ചർ സോണാർ, ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് കടലിനടിയിൽ പരിശോധന നടത്തിയത്.
അവശിഷ്ടങ്ങൾ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് രു നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. ആഴത്തിലുള്ള പരിശോധന ഏറെ ബുദ്ധിമുട്ടേറിയതും ചെലവേറിയതുമാണ്.
2016 ജൂലൈ 22ന് ചെന്നൈയിലെ താംബരം എയർബേസിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേയാണ് ഇരട്ട എഞ്ചിൻ വിമാനമായ എഎൻ-32 കാണാതായത്.
ക്ലോസ് റേഞ്ച് നേവൽ ഗൺ (CRN-91) യുദ്ധക്കപ്പലിൻ്റെ അറ്റകുറ്റപണികൾക്കായിട്ടാണ് സംഘം പോർട്ട് ബ്ലെയറിലേക്ക് പോയത്. വിമാനത്തിൽ 17 സൈനികർ ഉൾപ്പെടെ 29 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
പറന്നുയർന്ന എഎൻ-32 നിന്നുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നുവെങ്കിലും 16 മിനിറ്റിനുശേഷം ബന്ധം നഷ്ടമായി. ചെന്നൈയിൽ നിന്ന് കിഴക്ക് 151 നോട്ടിക്കൽ മൈൽ അകലെ രാവിലെ 9.15 നാണ് റഡാറുകളിൽ ഇത് അവസാനമായി കണ്ടത്.
രാവിലെ 11.30ന് പോർട്ട് ബ്ലെയറിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം 23,000 അടി ഉയരത്തിൽ വെച്ച് അപ്രതീക്ഷിതമായി അപകടമുണ്ടായായെന്നാണ് റിപ്പോർട്ട്.