Read Time:1 Minute, 16 Second
ചെന്നൈ : തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് മത്സരത്തിനും പരിശീലനത്തിനുമിടെ പോരുകാളകളുടെ കുത്തേറ്റ് പുതുക്കോട്ടയിലും മധുരയിലുമായി മരണം രണ്ടായി.
മധുരയിലെ ക്ഷീരകർഷകരായ രവിചന്ദ്രൻ, ചിത്ര ദമ്പതിമാരുടെ മകൻ ആർ. കാശിരാജൻ (27)എന്നിവരാണ് മരിച്ചത്.
പുതുച്ചേരിയിലെ തച്ചൻകുറിച്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന ജല്ലിക്കെട്ടിനിടെ പരിക്കേറ്റ മരുത വ്യാഴാഴ്ചയാണ് മരിച്ചത്.
മത്സരത്തിനിടെ കാണികളുടെ ഇടയിലേക്ക് കുതിച്ചെത്തിയ കാളയുടെ ആക്രമണത്തിൽ 31 കാണികൾക്കും 22 മത്സരാർഥികൾക്കും പരിക്കേറ്റിരുന്നു.
വയറിന് കുത്തേറ്റ മരുത തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
മധുരയിലെ ഇരവത്തുനല്ലൂരിൽ ജല്ലിക്കെട്ട് കാളയെ നടത്തിക്കാൻ കൊണ്ടുപോകും വഴിയാണ് കാശിരാജന് സ്വന്തം കാളയുടെ കുത്തേറ്റത്.