പൊങ്കൽ ആഘോഷത്തിനിടെ ബസിനു മുകളിൽ നൃത്തം ചെയ്ത് കോളേജ് വിദ്യാർഥികൾ; ഗതാഗത തടസ്സം രൂപപ്പെട്ടു

0 0
Read Time:1 Minute, 30 Second

ചെന്നൈ: ചെന്നൈ കോളേജുകളിലെ പൊങ്കൽ ആഘോഷത്തിനിടെ വിദ്യാർഥികൾ ബസിന് മുകളിൽ കയറി പ്രതിഷേധകമാകമായി നൃത്തം ചെയ്തു.

ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ ഒട്ടുമിക്ക കോളേജുകളിലും സ്‌കൂളുകളിലും ഇന്നലെയാണ് പൊങ്കൽ ആഘോഷം നടന്നത്

ഇതനുസരിച്ച് ഇന്നലെ പച്ചയ്യപ്പൻ കോളജിൽ നടന്ന ചടങ്ങിൽ വൈകിയെത്തിയ നൂറിലധികം വിദ്യാർഥികളെ കോളജിനുള്ളിൽ കയറ്റിയില്ല ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രവേശന കവാടത്തിന് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പൂന്തമല്ലി ഹൈവേയിൽ നിലയുറപ്പിക്കുകയും ചെയ്തു.

പിന്നെ ആ വഴി വന്ന സിറ്റി ബസിന്റെ മേൽക്കൂരയിൽ കയറി നൃത്തം ചെയ്തു.

ഇതുമൂലം പ്രദേശത്തെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ കിൽപ്പാക്കം പോലീസ് വിദ്യാർത്ഥികളെ പിടിച്ചു മാറ്റി.

തുടർന്ന് പൂട്ടിയ പച്ചയ്യപ്പൻ കോളജ് പ്രവേശന കവാടത്തിൽ വിദ്യാർഥികൾ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് സംഘർഷം ഒഴുവാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts