പുലി റോഡിന് കുറുകെ ചാടി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്ക്

0 0
Read Time:1 Minute, 6 Second

മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് (32)  പരിക്കേറ്റത്.

മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്.

അസര്‍ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വനമേഖലയാണ് ഈ പ്രദേശം.  എന്നാല്‍ പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts