പൊങ്കൽ ഉത്സവം; നഗര സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത് 50,000 ത്തോളം പോലീസുകാരെ

0 0
Read Time:1 Minute, 53 Second

ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഷോപ്പിംഗ് സ്ട്രീറ്റുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഇതനുസരിച്ച് 50,000 പോലീസുകാരെ തമിഴ്‌നാട്ടിലുടനീളം 24 മണിക്കൂറും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. തിരക്കും വാഹനാപകടങ്ങളും തടയുന്നതിനായി ഹൈവേ പട്രോളിംഗ് വാഹനങ്ങളും ബന്ധപ്പെട്ട ജില്ലാ, സിറ്റി പോലീസും പട്രോളിംഗിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ഡിജിപി ശങ്കര് ജിവാൾ പറഞ്ഞു.

പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ട് മത്സരങ്ങളിലും ക്ഷേത്രോത്സവങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജലാശയങ്ങളിലും പൊതുജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിതവേഗത, അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കുന്നവർ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂര കൃത്യങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts