Read Time:1 Minute, 7 Second
ചെന്നൈ: തമിഴ് ഉത്സവമായ തായ് പൊങ്കൽ നാളെ ആഘോഷിക്കാൻ പോകുകയാണ്. ഇത് കണക്കിലെടുത്ത് തമിഴ്നാട്ടിലുടനീളം മഞ്ഞൾ, കരിമ്പ്, ചേന എന്നിവയുടെ വിൽപന തകൃതിയായി നടക്കുകയാണ്. ഇതൊനൊപ്പം തന്നെ പൂവിപണികളിൽ പൂക്കളുടെ വിൽപ്പന വർധിച്ചതോടെ പൂക്കളുടെ വില പലമടങ്ങ് വർധിച്ചു.
തെങ്കാശി ജില്ലയിലെ ശങ്കരൻകോവിൽ പൂവിപണിയിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 രൂപയും പിച്ചിപ്പൂവും കനകാംബരത്തിനും 2000 രൂപയുമാണ് വില വർധന.
ഉസിലമ്പട്ടി പൂ മാർക്കറ്റിൽ കഴിഞ്ഞ ആഴ്ച 1500 രൂപയ്ക്ക് വിറ്റ ഒരു കിലോ മുല്ലപ്പൂ ഇന്ന് 3000 രൂപയ്ക്കും കഴിഞ്ഞ ആഴ്ച 500 രൂപയ്ക്ക് വിറ്റ മുല്ലപ്പൂ ഇന്ന് 2000 രൂപയ്ക്കുമാണ് വിറ്റത്.
പൂക്കളുടെ വില കൂടിയതോടെ കർഷകർ സന്തോഷത്തിലാണ്.