ചെന്നൈയിൽ പുകമഞ്ഞ്; വിമാന സർവീസ് തടസ്സപ്പെട്ടു; വാഹനയാത്രക്കാരും ദുരിതത്തിൽ

0 0
Read Time:1 Minute, 47 Second

ചെന്നൈ: നഗരത്തിലെ മഞ്ഞും പുകമഞ്ഞും കാരണം ചെന്നൈയിലെ വിമാന സർവീസുകളെ ​ബാധിച്ചു.

പുകമഞ്ഞിനെ തുടർന്ന് വിമാനം പറന്നുയർന്നതും ലാൻഡിംഗ് ചെയ്യുകയും താൽക്കാലികമായി സർവീസ് നിർത്തിവക്കുകയും ചെയ്തു.

തമിഴ്‌നാട്ടിൽ ആവേശത്തോടെയാണ് ബോഗി ഉത്സവം ആഘോഷിക്കുന്നത്.

പ്രത്യേകിച്ച് ചെന്നൈയിൽ പലയിടത്തും പഴകിയ സാധനങ്ങൾ കത്തിച്ചാണ് ആളുകൾ ബോഗി ഉത്സവം ആഘോഷിക്കുന്നത്.

ഇതുമൂലമാണ് ചെന്നൈയിൽ പുകമഞ്ഞ് വർധിച്ചിതെന്നാണ് ആരോപണം. പുലർച്ചെ ശരാശരിയിൽ കൂടുതൽ പുക ഉയരുന്നതിനാൽ വാഹനയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.

കൂടാതെ ചെന്നൈയിലെ വായുവിന്റെ ഗുണനിലവാരം മോശമായിട്ടുണ്ട്. നഗരം പുകമഞ്ഞാൽ ചുറ്റപ്പെട്ടു. കൂടാതെ എന്നൂർ, അറുമ്പാക്കം, രായപുരം, കൊടുങ്കയ്യൂർ, തുടങ്ങിയ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക ഉയർന്നു.

ചെന്നൈയിലെ മണലി പെരുങ്കുടിയിൽ 277 എന്ന ഏറ്റവും മോശം നിലവാരത്തിലെത്തിയിരിക്കുകയാണ് .

നിലവിൽ 16 ആഭ്യന്തര വിമാനങ്ങളെയും 8 അന്താരാഷ്ട്ര വിമാനങ്ങളെയും ചെന്നൈ വിമാനത്താവളത്തിൽ ബാധിച്ചിട്ടുണ്ട്.

പുകമഞ്ഞിന് ശമനമായ ശേഷം വിമാന സർവീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts