Read Time:1 Minute, 2 Second
ചെന്നൈ : രാജപാളയത്തിനു സമീപം മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ വിഷവാതകം ശ്വസിച്ചുമരിച്ചു.
തമിഴ്നാട് ജല അതോറിറ്റിയിലെ കരാർതൊഴിലാളി ജോൺ പീറ്റർ (32), എൻജിനിയർ ഗോവിന്ദൻ (35) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോൺ പീറ്റർ മലയടിപ്പട്ടി മെയിൻ റോഡിലെ മാലിന്യക്കുഴി വൃത്തിയാക്കാൻ എത്തിയതായിരുന്നു.
അടപ്പുതുറന്നയുടൻ വിഷവാതകം പുറത്തേക്കുവമിച്ച് ജോൺപിറ്റർ അബോധാവസ്ഥയിലായി മാലിന്യക്കുഴിയിൽ വീണു.
അടുത്തുണ്ടായിരുന്ന എൻജിനിയർ ഗോവിന്ദനും ജോൺ പീറ്ററിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീഴുകയായിരുന്നു.