പ്രസ് മീറ്റില്‍ സംസാരിക്കവെ ഷൈന്‍ ടോം ചാക്കോയെ ശാസിച്ച് നടി ഉര്‍വശി.
‘അയ്യര്‍ ഇന്‍ അറേബ്യ’എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെ ഷൈനിനെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
താന്‍ സംസാരിക്കുന്നതിനിടെ തഗ്ഗ് അടിച്ച ഷൈനിനോട് ‘മിണ്ടാതിരിയെടാ ഞാനിതൊന്നു പറഞ്ഞോട്ടെ’ എന്ന് പറഞ്ഞ് ശാസിക്കുന്ന ഉര്‍വശിയെ കാണാം.
ഷൈനിനോടുള്ള വാത്സല്യത്തെ കുറിച്ചാണ് ഉര്‍വശി സംസാരിച്ചത്.
‘ഈ ചെറുക്കന്റെ പ്രായം എത്രയാണെന്ന് ഞാന്‍ ചോദിക്കുന്നില്ല. പക്ഷേ പക്വത വന്നിട്ടില്ല. മമ്മി കേള്‍ക്കണം കെട്ടോ. ആദ്യ ദിവസം ഷൂട്ടിംഗ്, ഒരു ബര്‍ത്ത്‌ഡേ സീന്‍ എടുക്കുവാണ്.’
‘ദുബായ് ആണ്, മറ്റൊരാളുടെ വീടാണ്, അച്ചടക്കം പാലിക്കണമല്ലോ. ഞാന്‍ നോക്കിയപ്പോള്‍ ഈ ചെറുക്കന്‍ ആ സോഫയുടെ വിളിമ്പില്‍ കേറിയിരിക്കുക.
കുരങ്ങുകുട്ടി കയറിയിരിക്കുന്നത് പോലെ കയറിയിരിക്കുന്നു.
എന്റെ ശ്രദ്ധ മുഴുവന്‍ അവനിലേക്കാണ്, അവന്‍ അങ്ങോട്ടു വീഴുമോ ഇങ്ങോട്ട് വീഴുമോ.’
‘അന്നു മുതല്‍ ഇതു വരെ ഞാന്‍ ദുബായില്‍ കിട്ടുന്ന ചട്ടിച്ചോറൊക്കെ കുഴച്ചുവയ്ക്കും.
മോനേ കഴിക്കുന്നോ എന്നു ചോദിക്കുമ്പോള്‍ ചട്ടിയോടെ ഇവന്‍ എടുത്തോണ്ട് പോവും.
എന്റെ ഒരു പെറ്റായിരുന്നു ഇവന്‍. എനിക്ക് ഒത്തിരി സെന്റിമെന്‍സ് ആണ് ഇവനോട്.’
‘ഒടുക്കം ധ്യാനും മുകേഷ് ചേട്ടനുമൊക്കെ കളിയാക്കും, ഉര്‍വശി ഷൈനിനെ വളര്‍ത്താന്‍ കൊണ്ടുപോവുകയാണ് മദ്രാസിലേക്ക് എന്ന്.
കാരണം എന്റെ മോനും ഇവനും തമ്മില്‍ വലിയ വ്യത്യാസമില്ല ചേഷ്ഠകളൊക്കെ കാണുമ്പോള്‍.
അവന് ഒമ്പത് വയസായി. അവന് ഷൈനിനേക്കാളും ഇച്ചിരി അച്ചടക്കമുണ്ട്