Read Time:57 Second
ചെന്നൈ: ചെന്നൈയിലെ ആദമ്പാക്കത്ത് നിർമാണത്തിലിരിക്കുന്ന റെയിൽവേ പാലത്തിന്റെ ഒരു ഭാഗം ഇന്ന് വൈകിട്ട് തകർന്നു.
വേളാച്ചേരിയെയും പറങ്കിമലയെയും ബന്ധിപ്പിക്കുന്ന 5 കി.മീ. ദീർഘദൂര റെയിൽവേ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെ തകർന്ന് വീഴുകയായിരുന്നു.
റെയിൽവേ ട്രാക്കിനു മീതെ പോകുന്ന പാലത്തിന്റെ 80 അടി നീളമുള്ള ഒരു ഭാഗം നിർമാണത്തിനിടെ രണ്ട് തൂണുകൾക്കിടയിൽ നിന്ന് തകർന്നാണ് അപകടമുണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. അപകടമേഖലയിൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നതിനാൽ വൻ അപകടം ഒഴിവായി.