റസിഡൻഷ്യൽ സ്കൂളിൽ വൻ തീപിടിത്തം; നഴ്‌സറി, പ്രൈമറി ക്ലാസുകളിലെ 13 വിദ്യാർഥികൾ മരിച്ചു

0 0
Read Time:2 Minute, 12 Second

റസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ഹോസ്റ്റലിലെ 13 വിദ്യാർഥികൾ മരിച്ചു.

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ കൊച്ചുകുട്ടികൾ പഠിക്കുന്ന ഈ റസിഡൻഷ്യൽ സ്‌കൂളിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഹെനാൻ പ്രവിശ്യയിലെ യാൻഷാൻപു വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഡോർമിറ്ററി മുറിയിൽ ഏകദേശം 30 വിദ്യാർത്ഥികൾ താമസിച്ചിരുന്നതായി സിൻ‌ഹുവ റിപ്പോർട്ട് ചെയ്യുന്നു. ബാക്കിയുള്ള 16 വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു.

നഴ്‌സറി, പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണിത്. ഈ കേസിൽ നന്യാങ് നഗരത്തിനടുത്തുള്ള ഒരു സ്കൂളിന്റെ മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ നില തൃപ്തികരമാണെന്നും അറിയിച്ചു. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങി.

തീ നിയന്ത്രണ വിധേയമാക്കി ഒരു മണിക്കൂറിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. ഹെനാനിലെ യാൻഷാൻപു വില്ലേജിലെ യിങ്കായ് സ്‌കൂളിലാണ് രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായത്.

വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts