അയോധ്യയിൽ രാംലല്ല മിഴിതുറന്നു ; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠ നടന്നു; 500 ലേറെ വർഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിന് അവസാനം

0 0
Read Time:1 Minute, 6 Second

ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്.

അഞ്ഞൂറിലേറെ വർഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2023 ജനുവരി 22 ൽ അവസാനമായത്.

മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്.

ചടങ്ങ് നടക്കുമ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്.

ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts