Read Time:51 Second
ചെന്നൈ : തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
3.14 കോടി വനിതകളും 3.03 കോടി പുരുഷൻമാരും 8200 ട്രാൻസ്ജൻഡർമാരും ഉൾപ്പെടെ 6.18 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.
കരട് വോട്ടർപട്ടികയെ അപേക്ഷിച്ച് ഏഴുലക്ഷം വോട്ടർമാർ കൂടുതലാണിതെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രദ സാഹു അറിയിച്ചു.
അന്തിമ വോട്ടർ പട്ടികയുടെ പൂർണ വിവരങ്ങൾ www.elections.tn.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.