ചെന്നൈ: അമേരിക്കൻ മെറ്റീരിയൽ സയൻസ് കമ്പനിയായ കോർണിംഗ് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
‘ഗൊറില്ല ഗ്ലാസ്’ കണ്ടുപിടിച്ച കോർണിംഗ് 1003 കോടി രൂപ മുതൽമുടക്കിൽ കാഞ്ചീപുരത്തെ പള്ളിപ്പാക്കത്ത് അത്യാധുനിക പ്രിസിഷൻ ഗ്ലാസ് സംസ്കരണ സൗകര്യം സ്ഥാപിക്കുന്നതിനായി ഭാരത് ഇന്നൊവേറ്റീവ് ഗ്ലാസ് ടെക്നോളജീസ് രൂപീകരിച്ചു.
തമിഴ്‌നാട്ടിൽ ഈ കമ്പനി എത്തുന്നതോടുകൂടി 840 പേർക്ക് തൊഴിൽ ലഭിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കായി ഗ്ലാസുകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കാൻ 1,003 കോടി രൂപ നിക്ഷേപിക്കും.
സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
നവീകരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച എന്നിവയുടെ ഒരു പുതിയ യുഗത്തിന് കമ്പനികൾ തുടക്കമിടുമ്പോൾ, ഈ ധാരണാപത്രം ഭാവിയിലെ ഇലക്‌ട്രോണിക് നിർമ്മാണ കേന്ദ്രമായി തമിഴ്‌നാടിന്റെ പൈതൃകത്തെ കൂടുതൽ വർധിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്.