Read Time:44 Second
ചെന്നൈ: അഞ്ഞൂറിലധികം ബസുകൾ സർക്കാർ ഉത്തരവ് പാലിച്ച് കിലാമ്പാക്കത്തു നിന്ന് സർവീസുകൾ ആരംഭിച്ചതായി ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു.
പാർക്കിങ് ബേയിൽ നൂറ്റൻപതോളം ബസുകളാണ് നിർത്തുന്നത്. മറ്റു ബസുകൾ സ്റ്റാൻഡിനുള്ളിൽ നിർത്തുകയാണു ചെയ്യുന്നത്.
ബസുകൾ നിർത്തിയിടാനും മറ്റുമുള്ള സൗകര്യങ്ങൾ സ്റ്റാൻഡിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.