0
0
Read Time:1 Minute, 6 Second
ചെന്നൈ: ഇതിഹാസ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിച്ചു.
അദ്ദേഹം തമിഴ് സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
നടൻ വിജയകാന്ത് ഡിഎംഡികെ നേതാവും തമിഴ്‌നാട്ടിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനാരോഗ്യം അലട്ടിയിരുന്ന വിജയകാന്ത് 71-ാം വയസ്സിൽ കഴിഞ്ഞ വർഷം ഡിസംബർ 28നാണ് മരിച്ചത്.
കഴിഞ്ഞ 5 വർഷമായി അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ മരണം തമിഴകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി.
അദ്ദേഹത്തിൻ്റെ വിയോഗം സിനിമാലോകത്തിന് മാത്രമല്ല, തമിഴകത്തിനാകെ തീരാനഷ്ടമായി വിലയിരുത്തപ്പെട്ടു.