അണ്ണാ സ്‌ക്വയറിനു സമീപം നായകളെ പിടിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ

0 0
Read Time:2 Minute, 52 Second

ചെന്നൈ: പരേഡ് പരിശീലനത്തിനിടെ ഒരു തെരുവ്നായ ഓടിക്കയറിയതായി ആരോപിച്ച് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) അണ്ണാ സ്‌ക്വയറിനടുത്തുള്ള മറീന ബീച്ചിൽ നിന്ന് 86 നായ്ക്കളെ പിടികൂടി.

പരേഡിന്റെ പരിശീലന സെഷനിൽ തെരുവ് നായ ഓടിയതിനെ തുടർന്നാണ് ഇത്തവണ മറീന ബീച്ചിൽ വാർഷിക ഡ്രൈവ് ശക്തമാക്കിയതെന്ന് ജിസിസി വെറ്ററിനറി ഓഫീസർ ജെ. കമാൽ ഹുസൈൻ പറഞ്ഞു.

എന്നാൽ വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അതത് സ്ഥലങ്ങളിലേക്ക് വിടുമെന്നും, അദ്ദേഹം പറഞ്ഞു.

അതേസമയം, അണ്ണാ സ്‌ക്വയറിൽ നിന്ന് 3.5 കിലോമീറ്റർ അകലെയുള്ള ലൈറ്റ് ഹൗസിൽ പ്രായമായതും ഗർഭിണികളും അന്ധരും ഉൾപ്പെടെയുള്ള നായ്ക്കളെ പിടികൂടുന്നതായി സോഷ്യൽ മീഡിയ ആപ്പിൽ സന്ദേശത്തിൽ പ്രചരിച്ചു,

ഏഴിലഗത്തിനും ചെപ്പോക്കിനും പിന്നിലെ നായ്ക്കളെയും ലക്ഷ്യമിടുന്നുവെന്നും ആരോപണമയൂണ്ട്.

പിടികൂടിയ നായ്ക്കളെ കൃത്യമായ തിരിച്ചറിയൽ രേഖയില്ലാതെയാണ് പിടികൂടുന്നത് എന്നും ചില നായകൾക്ക് ജനന നിയന്ത്രണ കേന്ദ്രങ്ങളിലെ ഷെൽട്ടറുകളിൽ നിന്നും പകർച്ചവ്യാധിയായ വൈറൽ അണുബാധയായ കനൈൻ ഡിസ്റ്റമ്പർ (സിഡി) രോഗത്തിന് കീഴടങ്ങുന്നുവെന്നും മറ്റുചില നായകളെ ആഴ്ചകൾക്ക് ശേഷം ബീച്ച് ലൊക്കേഷനുകളിൽ വിട്ടയക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) നിയമങ്ങൾ ലംഘിച്ചുകൊണ്ട് നായകളെ പിടിക്കാൻ ലോഹ ചരടുകളുള്ള കമ്പികൾ ഉപയോഗിക്കുന്നതായും പിന്നീട് ഉപേക്ഷിച്ച നായ്ക്കൾക്ക് അസുഖം ബാധിച്ച നിലയിൽ ചില കേസുകൾ ഇപ്പോഴും ബോർഡിൽ വരാറുണ്ടെന്നും തമിഴ്‌നാട് അനിമൽ വെൽഫെയർ ബോർഡ് അംഗം പറഞ്ഞു.

പിടിക്കുമ്പോൾ വൃത്തിയുള്ള വാനുകളുടെയും വലകളുടെയും ഉപയോഗം ഉറപ്പുവരുത്തുക, ഏതാനും ദിവസങ്ങൾക്കുള്ളിൽ നായ്ക്കളെ അവയുടെ യഥാർത്ഥ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരിക എന്നിവയാണ് ചെയ്യേണ്ട ചില നടപടികൾ എന്നും അവർ കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts