നവദമ്പതികള്‍ക്ക് ഉണ്ടാകാനിടയുള്ള ഒരു സംശയമാണ് ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ ഇല്ലയോ എന്നത്.
എന്നാല്‍ പലര്‍ക്കും ഈ സംശയം തുറന്ന് ചോദിക്കാന്‍ മടിയാണ്.കൃത്യമായ വ്യക്തതയില്ലാത്തതിനാല്‍ പല ദമ്പതികളും ഭയത്തോടെയാണ് ഇക്കാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
കുഞ്ഞ് ജനിക്കുന്നതുവരെ സെക്സ് മാറ്റിവെക്കുന്ന ദമ്പതികളുമുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം.
ഗര്‍ഭകാലത്ത് ലൈംഗികത സുരക്ഷിതമാണോ?
ഗര്‍ഭകാലത്ത് നിങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണ്. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുഞ്ഞിന് ദോഷം ചെയ്യുകയില്ല.
ഗര്‍ഭപാത്രം വളരെ ശക്തമായ പാളികള്‍ കൊണ്ട് നിര്‍മ്മിച്ചതിനാല്‍ കുഞ്ഞ് വളരെ അധികം സുരക്ഷിതമായി ഇരിക്കും.
ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത.
എന്നാല്‍ നിങ്ങളുടെ ജീവിതപങ്കാളി ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് എങ്കില്‍ ഡോക്ടറുടെ അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്.
ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭം അലസാന്‍ കാരണമാകുമോ ?
ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍ കാരണമാകില്ല.
ഗര്‍ഭപിണ്ഡം ശരിയായി വികസിക്കാത്തതിനാല്‍ ഗര്‍ഭം അലസല്‍ സംഭവിക്കാം എന്നതൊഴിച്ചാല്‍, ലൈംഗികത മൂലം ഇത് സംഭവിക്കുന്നില്ല.
ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നേരിടുന്ന അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദോഷം ചെയ്യും
ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്ത്രീയുടെ വയറിലും ആന്തരിക അവയവങ്ങളിലും സമ്മര്‍ദ്ദം ചെലുത്താത്ത തലത്തിലായിരിക്കണം.
സ്തീകള്‍ക്ക് നന്നായി ശ്വസിക്കാനും മറ്റും സാധിക്കുന്ന തരത്തിലായിരിക്കണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
ഈ അവസരങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക
ഗര്‍ഭാശയ പ്രശ്‌നം
നിരവധി തവണ ഗര്‍ഭം അലസല്‍ സംഭവിച്ചവർ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.
സെക്സിനിടെ ഉണ്ടാകുന്ന രക്തസ്രാവം
ലൈംഗിക ബന്ധത്തിലോ ശേഷമോ വേദനയോ രക്തസ്രാവമോ ഉണ്ടായാല്‍ സ്ത്രീകള്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ്.
(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു)