Read Time:1 Minute, 10 Second
ചെന്നൈ: മാതാപിതാക്കൾ പഠിക്കാൻ നിർബന്ധിച്ചതിനെത്തുടർന്ന് കോളേജ് വിദ്യാർഥി ജീവനൊടുക്കി.
തിരുവള്ളൂർ സെങ്കുണ്ട്രത്തുള്ള രജനിയുടെ മകൻ ശക്തിവേലാണ്(18) തൂങ്ങിമരിച്ചത്.
പൊന്നേരിയിലുള്ള കോളേജിൽ ബി.ബി.എ. ഒന്നാംവർഷ വിദ്യാർഥിയായിരുന്ന ശക്തിവേലിന് ഉപരിപഠനത്തിന് താത്പര്യമുണ്ടായിരുന്നില്ല.
പ്ലസ് ടു കഴിഞ്ഞതിനുശേഷം എന്തെങ്കിലും ജോലി സമ്പാദിക്കാനായിരുന്നു താത്പര്യം. എന്നാൽ, വീട്ടുകാർ നിർബന്ധിച്ച് ബിരുദപഠനത്തിന് ചേർത്തു.
പഠനത്തിൽ ഉഴപ്പിയതിനെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. പഠിക്കുന്നതിന് പതിവായി നിർബന്ധിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.