മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

0 0
Read Time:1 Minute, 54 Second

തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടിചുരുക്കി. ഫെബ്രുവരി 15ന് സമ്മേളനം പിരിയും. സംസ്ഥാന ബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും.

ബജറ്റ് തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

കാര്യോപദേശക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് രൂക്ഷമായ തർക്കമാണ്‌ നടന്നത്.

സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞപ്പോള്‍ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.

‘അമ്മാതിരി വർത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനിടെ പറഞ്ഞിരുന്നു. ഇതോടെ ഇതേ നാണയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു.

‘ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ ചര്‍ച്ച നടക്കും.

ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ബജറ്റിന് ശേഷം സമ്മേളനത്തില്‍ ഇടവേളയുണ്ടായത്.

ഇതു തീരുമാനിച്ച കാര്യോപദേശക സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts