Read Time:1 Minute, 11 Second
ചെന്നൈ : കഴിഞ്ഞമാസം അന്തരിച്ച ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്തിന്റെ വീട്ടിലെത്തി ഡി.എം.കെ. നേതാവ് കനിമൊഴി ആദരാഞ്ജലിയർപ്പിച്ചു.
അമ്മ രാജാത്തിയമ്മാൾക്ക് ഒപ്പമാണ് കനിമൊഴി സാലിഗ്രാമത്തിലുള്ളവീട്ടിലെത്തിയത്.
വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലത, മകൻ വിജയപ്രഭാകരൻ എന്നിവർ കനിമൊഴിയെയും അമ്മയെയും സ്വീകരിച്ചു. ഇരുവരും വിജയകാന്തിന്റെ ചിത്രത്തിൽ പൂക്കളർപ്പിച്ചു.
ഏറെക്കാലമായി ആരോഗ്യപ്രശ്നം നേരിട്ട വിജയകാന്ത് കഴിഞ്ഞ മാസം 28-നാണ് മരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കനിമൊഴിയുടെ സന്ദർശത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാൽ ഇരുപാർട്ടി നേതാക്കളും ഇത് നിഷേധിച്ചു.