രണ്ട് വരിയാക്കി പല്ലാവരം മേൽപാതയിലെ ഗതാഗതം

ചെന്നൈ : ജി എസ്ടി റോഡിലെ ഗതാഗതകുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കി പല്ലാവരം മേൽപാതയിലൂടെയുള്ള ഗതാഗതം രണ്ടു വരിയാക്കി. ഗിണ്ടിയിൽ നിന്നുവരുന്ന വാഹനങ്ങളെയും മേൽപാത വഴി സഞ്ചരിക്കുന്നതിന് ഹൈവേ വകുപ്പും ട്രാഫിക് പോലീസും അനുമതി നൽകി. പല്ലാവരത്തെയും വിമാനത്താവളം മുതൽ താംഭരം വരെയുള്ള റോഡിന്റെ ഭാഗമായാണ് പല്ലാവരത്ത്‌ മേൽപാത നിർമ്മിച്ചത്. എന്നാൽ ക്രോംപെട്ടില്‍ നിന്നു വിമാനത്താവളം ഭാഗത്തേക്കുള്ള വാഹനങ്ങളെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഗിണ്ടിയിൽ നിന്നുള്ള വാഹനങ്ങൾ ജി എസ് ടി റോഡ് വഴി തന്നെയാണ് പോയിരുന്നത്. അതുമൂലം പല്ലാവരത്ത്‌ വലിയ ഗതാഗതകുരുക്ക് സ്ഥിരമായതോടെയാണ് ഇരു ഭാഗങ്ങൾക്കുമുള്ള…

Read More

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; രാംലല്ലയെ കണ്ടുതൊഴാൻ‌ പതിനായിരങ്ങൾ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ തുടങ്ങുന്ന ദർശനത്തിനായി പ്രതിദിനം പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷ. ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം ഉണ്ടായത്. ദർശനത്തിനോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ഇന്നലെ  രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു. വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദർശനത്തിനായി എത്തിയത്. ചൊവ്വാഴ്ച പുലർച്ചയോടെ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്തർ ക്ഷേത്രത്തിന് മുന്നിൽ തമ്പടിക്കുകയായിരുന്നു.…

Read More

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ 23 കിലോമീറ്റർ കടൽപ്പാലം പദ്ധതിയിട്ട് സർക്കാർ

ചെന്നൈ: വിനോദസഞ്ചാരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉത്തേജനമായേക്കാവുന്ന കാര്യങ്ങളിൽ, ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനുള്ള നടപടികൾ സർക്കാർ ഉടൻ ആരംഭിക്കും. തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന കടലിനു കുറുകെ 23 കിലോമീറ്റർ നീളമുള്ള പാലം നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനം സർക്കാർ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് മാസം മുമ്പ് സമാപിച്ച സാമ്പത്തിക, സാങ്കേതിക സഹകരണ ഉടമ്പടി 40,000 കോടി രൂപയുടെ വികസനത്തിന് വഴിയൊരുക്കി, അതിൽ പുതിയ റെയിൽ ലൈനുകളും രാമസേതു കേന്ദ്രത്തിൽ എഡിബിയുടെ പിന്തുണയുള്ള എക്സ്പ്രസ് വേയും ഉൾപ്പെടുന്നു. രാമസേതുവിന്റെ പ്രാരംഭ പോയിന്റ്…

Read More

തമിഴ്‌നാട്ടിൽ 6.18 കോടി വോട്ടർമാർ; അതിൽ 3.14 കോടിയും വനിതാ വോട്ടർമാർ

ചെന്നൈ : തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 3.14 കോടി വനിതകളും 3.03 കോടി പുരുഷൻമാരും 8200 ട്രാൻസ്ജൻഡർമാരും ഉൾപ്പെടെ 6.18 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. കരട് വോട്ടർപട്ടികയെ അപേക്ഷിച്ച് ഏഴുലക്ഷം വോട്ടർമാർ കൂടുതലാണിതെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രദ സാഹു അറിയിച്ചു. അന്തിമ വോട്ടർ പട്ടികയുടെ പൂർണ വിവരങ്ങൾ www.elections.tn.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Read More

ചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത; ഡൽഹിയും വിറച്ചു

ബെയ്‌ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് – കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. തെക്കൻ സിൻജിയാങ് പ്രദേശത്താണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹിയിൽ ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. കിർഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായിരക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവിടെ റിക്ടര്‍ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും…

Read More

നാട്ടിലേക്കുള്ള ഈസ്റ്റർ, വിഷു യാത്ര : ചെന്നൈ-കേരള തീവണ്ടി ടിക്കറ്റ് തീരുന്നു; കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് വേണമെന്നാവശ്യം ശക്തമാകുന്നു

ചെന്നൈ: ഈസ്റ്റർ, വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള പ്രധാന തീവണ്ടികളിലെ ടിക്കറ്റ് തീർന്നു. വിഷുവിന് മൂന്നുമാസത്തോളവും ഈസ്റ്ററിന് രണ്ടുമാസത്തിലേറെയും ബാക്കിയുള്ളപ്പോഴാണ് ബെർത്ത് ഉറപ്പുള്ള ടിക്കറ്റുകൾ തീർന്നത്. ഇതോടെ കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മാർച്ച് 27, 28 ദിവസങ്ങളിൽ വൈകീട്ട് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഈസ്റ്ററിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ തിരക്കുള്ളത്. ഈ ദിവസങ്ങളിൽ സർവീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം മെയിലിലും (12623), ചെന്നൈ-ആലപ്പി എക്സ്്പ്രസിലും (22639) സ്ലീപ്പറിലും തേഡ് എ.സി.യിലും ബുക്കിങ് പൂർണമായി. മാർച്ച് 28-ന് പുറപ്പെടുന്ന ചെന്നൈ-മംഗളൂരു…

Read More

റോഡുകളുടെ മോശം സ്ഥിതി; ചെന്നൈയിലെ കിൽപോക്ക് ഗാർഡൻ റോഡിൽ വലഞ്ഞ് യാത്രക്കാർ

നഗരത്തിൽ കനത്ത മഴ പെയ്തതിന് ശേഷം ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം റോഡുകളിലെ കുഴികളും കല്ലുകളുമാണ് എന്ന് ആരോപണം . കിൽപ്പോക്ക് ഗാർഡൻ റോഡിൻറെ സ്ഥിതിയും വ്യത്യസ്തമല്ല. മഴ പെയ്തതോടെ റോഡ് കൂടുതൽ മോശമായിരിക്കുകയാണെന്ന് ഇതുവഴി പതിവായി യാത്ര ചെയ്യുന്നവർ പറയുന്നു. “പ്രദേശത്തെ മറ്റ് റോഡുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ പ്രദേശത്തെ മറ്റു ചില റോഡുകൾ മഴയ്ക്ക് ഒന്നോ രണ്ടോ മാസം മുമ്പ് മാത്രമാണ് റീടാറിങ് നടത്തിയത്. മഴക്കെടുതിയിൽ റോഡ് തകർന്നിട്ട് ഇപ്പോൾ ഒരു മാസമായി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പാച്ച് വർക്ക്…

Read More

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും മോഹൻലാൽ പോയില്ല.. കാരണം ഇത്

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പോകാതിരുന്നതിന്റെ കാരണം ഇത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് നടൻ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു.

Read More

‘ഹിന്ദി തെരിയാത്, പോടാ’; നീതികെട്ടവരെ തിരിച്ചറിയണം എന്ന പോസ്റ്റിന് ബിജെപിക്ക് കനത്ത മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍

ഡല്‍ഹി: നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന്‍ പരിഹാസ രൂപേണ മറുപടി നല്‍കിയത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് എഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം പോസ്റ്റിന് കീഴിലാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്. ഉദയനിധി സ്റ്റാലിനെ പോലുള്ള നീതിക്കെട്ടവരെ തിരിച്ചറിയണമെന്ന് പറഞ്ഞു കൊണ്ട് ഉദയനിധി സ്റ്റാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ബിജെപി പോസ്റ്റ് ചെയ്തത്. രാമക്ഷേത്രത്തെ വെറുക്കുന്ന ഇക്കൂട്ടര്‍…

Read More

വഴിവിട്ട ബന്ധത്തിന് അയാൾ എന്നെ നിർബന്ധിച്ചു; ഹിറ്റ് സിനിമകളുടെ സംവിധായകനെക്കുറിച്ച് നടി ഗീത വിജയൻ

സിനിമ മേഖലയിൽ നിന്ന് ഒരിക്കല്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗീത വിജയന്‍. അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം സമീപനത്തെക്കുറിച്ചതാണ് ഒരു അഭിമുഖത്തില്‍ ഗീത പങ്കുവച്ചത്. നടിയുടെ വാക്കുകൾ…. അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്. എന്റെ അടുത്ത് കുറച്ച്‌ റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല. ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ…

Read More