0
0
Read Time:43 Second
ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക.
ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും.
നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.