Read Time:1 Minute, 12 Second
ബെംഗളൂരു : സനാതന ധർമത്തിനെതിരായ പരാമർശം നടത്തിയകേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി സമൻസ് അയച്ചു.
മാർച്ച് നാലിന് കേസിന്റെ വാദത്തിനായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. ബെംഗളൂരു സ്വദേശി പരമേശ് നൽകിയ ഹർജിയിലാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറിൽ ചെന്നൈയിൽ നടന്ന ഒരു സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരേ വിവാദപരാമർശം നടത്തിയത്.
സനാതനധർമം ഡെങ്കി, മലേറിയപോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു പരാമർശം. സനാതന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും അത് തുടച്ചു നീക്കേണ്ടതാണെന്നും പറഞ്ഞിരുന്നു.
ഇതിനെതിരേ ഹിന്ദു സംഘടനകളും ബി.ജെ.പി.യും വൻ പ്രതിഷേധമുയർത്തിയിരുന്നു.