ചെന്നൈയിൽ കാമുകിയുടെ വിവാഹ നിശ്ചയത്തിന് പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

0 0
Read Time:3 Minute, 15 Second

ചെന്നൈ: കാമുകിയുടെ വിവാഹ നിശ്ചയത്തിന് പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പീർക്കങ്കരണൈ പോലീസ് അറസ്റ്റ് ചെയ്തു .

ജി.വിജയ് (21), ഇയാളുടെ സഹോദരൻ അജിത്ത് (24), സുഹൃത്ത് അരവിന്ദൻ (22) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ഗുണ്ടുമേട്ടിലെ ശ്മശാനത്തിൽ ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം വെളിയിലറിയുന്നത്.

മൃതദേഹം കണ്ടെത്തിയതായി ചില നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കൊലപ്പെടുത്തിയ നിലയിൽ യുവാവിവിന്റെ മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പെരുങ്ങലത്തൂർ ഗുണ്ടുമേട് ഗ്രാമത്തിലെ ജീവ (24) ആണ് കൊല്ലപ്പെട്ടത്.

ജീവ മരണാനന്തര ചടങ്ങുകളിൽ ഗാനഗനും ഡ്രംസ് വായിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

ജീവ ഒരു പട്ടികജാതി വിഭാഗത്തിൽ പെട്ടയാളായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഗുണ്ടുമേട്ടിലെ ഇതേ ജാതിയിൽപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു.

എന്നാൽ യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർക്കുകയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു.

യുവതിയോടൊപ്പമുള്ള ചിത്രങ്ങൾ ജീവ ഇയാൾക്ക് അയച്ചതായി റിപ്പോർട്ടുണ്ട്. ബന്ധം വേർപെടുത്താൻ യുവതിയുടെ മാതാപിതാക്കളും സഹോദരങ്ങളും യുവാവിന് താക്കീതും നൽകിയിരുന്നു

എന്നാൽ, ജനുവരി 31ന് രാത്രി ജീവ യുവതിയുടെ വീട്ടിലെത്തി ബഹളം വച്ചു. യുവതിയുടെ സഹോദരങ്ങൾ ഇയാളെ ഓടിച്ചു.

പിറ്റേന്ന് ഗ്രാമവാസികൾ ജീവയുടെയും വളർത്തുനായയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

പോലീസിൻ്റെ അന്വേഷണത്തിൽ വീട്ടുകാർ മരത്തടികളും കല്ലുകളും ഉപയോഗിച്ച് ഇയാളെയും നായയെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി.

ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിലുള്ള ഏതാനും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts