ചെന്നൈ: തമിഴ്‌നാട്ടിൽ നിയമലംഘനം നടത്തിയ 219 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി ആരോഗ്യവകുപ്പ് .
തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് സംസ്ഥാനത്തുടനീളമുള്ള മൊത്തവ്യാപാര, ചില്ലറ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ പതിവായി പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ 9 മാസത്തിനിടെ 219 ഹോൾസെയിൽ, റീട്ടെയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കിയട്ടുണ്ട് എന്നാണ് കണക്കുകൾ .
കൂടാതെ, 381 മരുന്ന് വിൽപ്പനക്കാർക്കെതിരെ കോടതികളിൽ കേസ് രജിസ്റ്റർ ചെയ്തട്ടുമുണ്ട്.
നിലവാരമില്ലാത്ത മരുന്നുകൾ വിറ്റ മൊത്തക്കച്ചവടക്കാരുടെ 21 തരം മരുന്നു വിൽപന ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കി.
ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വിൽപനയും വിതരണവും നടത്തുന്ന 9 മരുന്ന് വിൽപന കേന്ദ്രങ്ങളുടെ ലൈസൻസും ശാശ്വതമായി റദ്ദാക്കിയട്ടുണ്ട് .
ഭാവിയിൽ അപ്രഖ്യാപിത പരിശോധനകളും നടത്തി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ രുന്ന് വിൽപനയും വിതരണവും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.