പനഗൽ പാർക്കിൽനിന്ന് കോടമ്പാക്കത്തേക്കുള്ള മെട്രോറെയിൽ ഭൂഗർഭപാത നിർമാണം തുടങ്ങി; 18 സ്റ്റേഷനുകൾ ആകാശപ്പാതയിൽ

0 0
Read Time:1 Minute, 15 Second

ചെന്നൈ: മെട്രോ റെയിൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ലൈറ്റ് ഹൗസിൽനിന്ന് പൂനമല്ലി ബൈപ്പാസിലേക്കുള്ള പാതയിൽ പനഗൽ പാർക്ക് സ്റ്റേഷനിൽനിന്ന് കോടമ്പാക്കം മേൽപ്പാലം വരെ 2.1 ദൂരത്തിൽ ഭൂഗർഭപാതയുടെ നിർമാണം ആരംഭിച്ചു.

പനഗൽ പാർക്കിൽനിന്ന് നോർത്ത് ഉസ്മാൻ റോഡ് വഴിയാണ് പാത നിർമിക്കുക. ഈവർഷം തന്നെ നിർമാണം പൂർത്തിയാക്കും.

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി(സി.എം.ആർ.എൽ.)ന്റെ പ്രോജക്ട് ഡയറക്ടർ ടി.അർച്ചുനനാണ് ഭൂഗർഭപാതയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.

പനഗൽ പാർക്കിൽനിന്ന് ബോട്ട് ക്ലബിലേക്കുള്ള ഭൂഗർഭപ്പാതയുടെ നിർമാണവും ഉടനാരംഭിക്കും.

26.1 കിലോമീറ്റർ ദൈർഘ്യമുള്ള ലൈറ്റ് ഹൗസ് -പൂനമല്ലി ബൈപ്പാസ് മെട്രോ പാതയിൽ ഒൻപത് സ്റ്റേഷനുകൾ ഭൂഗർഭപ്പാതയിലും 18 എണ്ണം ആകാശപ്പാതയിലുമാണ് നിർമിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts