യു.എസ്. കോൺസുലേറ്റിന്റെ പരാതി; വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മലയാളി യുവതി അറസ്റ്റിൽ

1 0
Read Time:1 Minute, 13 Second

ചെന്നൈ : വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്ന എറണാകുളം സ്വദേശിനി അറസ്റ്റിൽ. ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചതിനെത്തുടർന്ന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റാണ് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് റോയൽ അക്കാദമി എന്ന സ്ഥാപനം നടത്തുന്ന ഷാഹിന മോളാണ് അറസ്റ്റിലായത്.

വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനും ജോലിക്കും വേണ്ടി പോകുന്നവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്നത് ഷാനിമോൾ പതിവാക്കിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കംപ്യൂട്ടറടക്കം വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Related posts