Read Time:51 Second
ചെന്നൈ : ടാസ്മാക് മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്നതിനെപ്പറ്റി പഠനം നടത്തിവരുകയാണെന്ന് എക്സൈസ് മന്ത്രി എസ്. മുത്തുസാമി അറിയിച്ചു.
2024-25 സാമ്പത്തികവർഷത്തോടെ മദ്യക്കടകളുടെ എണ്ണം ഇനിയും കുറയ്ക്കുകയാണ് ലക്ഷ്യം.
ടാസ്മാക് മദ്യവിൽപ്പനശാലകളിൽ ബില്ലിങ് സംവിധാനം ഏർപ്പെടുത്തിവരുകയാണെന്ന് മന്ത്രി പറഞ്ഞു.
സ്ഥലപരിമിതിയാണ് ഇതിന് തടസ്സമാകുന്നത്. മദ്യത്തിന് എം.ആർ.പി.യിലും കൂടുതൽ വില ഈടാക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ എല്ലാ വിൽപ്പനശാലകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.