ചെന്നൈ-തിരുനെൽവേലി വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; 9 കോച്ചുകളുടെ ചില്ലുകൾ തകർന്നു

0 0
Read Time:1 Minute, 52 Second

ചെന്നൈ: ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ മണിയാച്ചി റെയിൽവേ സ്‌റ്റേഷനു സമീപം കല്ലേറിൽ ട്രെയിനിൻ്റെ കോച്ചിൻ്റെ ഗ്ലാസുകൾ തകർന്നതായി അധികൃതർ അറിയിച്ചു.

ഈ ആക്രമണത്തിൽ കുറഞ്ഞത് ഒമ്പത് കോച്ചുകളെങ്കിലും തകർന്നു, സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്ന് പതിവുപോലെ പുറപ്പെടുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ ഇന്ന് പുലർച്ചെ മണിയാച്ചി സ്റ്റേഷൻ കടക്കുമ്പോൾ ചില അക്രമികൾ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

കേടായ കോച്ചുകളിൽ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിൻ്റെ ജനൽ പാളികളും എക്‌സിക്യൂട്ടീവ് ചെയറും ഉൾപ്പെടുന്നു.

വിവരമറിഞ്ഞ് റെയിൽവേ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ചെന്നൈ-തിരുനെൽവേലി വന്ദേ ഭാരത് ട്രെയിൻ 7 മണിക്കൂർ 50 മിനിറ്റ് കൊണ്ട് രണ്ട് നഗരങ്ങൾക്കിടയിലുള്ള 650 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത് .

രാവിലെ ആറിന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിലെത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts