ചെന്നൈ: പ്രശസ്തമായ ക്ഷേത്രങ്ങളിൽ നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചത്തോടെ രണ്ട് യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിൻ്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) പോലീസിൽ പരാതി നൽകി.
ചെന്നൈയിലെ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്ര സമുച്ചയത്തിലാണ് യുവാക്കൾ നൃത്തം ചെയുന്ന വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടത് .
ചെന്നൈയിലെ മൈലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന കപാലീശ്വര ക്ഷേത്ര പരിസരത്ത് വിഘ്നേഷ് ബാലൻ, തേജസ് ഹരിദാസ് എന്നീ രണ്ട് യുവാക്കൾ നൃത്ത വീഡിയോ (റീലുകൾ) നിർമ്മിക്കുന്ന വീഡിയോ കണ്ടതായി എച്ച്ആർ & സിഇ വകുപ്പ് പരാതിയിൽ പറഞ്ഞു. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ലൈക്കുകൾ കൂട്ടുന്നതിനാണ് ഈ പ്രവർത്തി ചെയ്തതെന്നും പരാതിയിൽ കൂട്ടിച്ചേർത്തു.
சென்னை மயிலாப்பூர் கற்பகாம்பாள் சமேத கபாலீஸ்வரர் திருக்கோயிலில்
குத்தாட்டம் போடும் இந்த இரண்டு நபர்களுக்கு யார் அனுமதி அளித்தது யார்?கோவில்களில் குத்தாட்டம் போட நாடக திரைப்பட ஷூட்டிங் காதல் செய்யும் சுற்றுலாத் தலமாகவும் மாற்றிய சாதனை திராவிட மாடல்களயே சேரும் @hindumunnani_tn pic.twitter.com/IHMyu8al65— A. Sivashankari (@ASivashankari) February 4, 2024
യുവാക്കൾക്കെതിരെ പ്രസക്തമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരാതി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള അവരുടെ സോഷ്യൽ മീഡിയ പേജുകൾ പ്രവർത്തനരഹിതമാക്കണം എന്നും ചെന്നൈ സൈബർ ക്രൈം പോലീസിൽ നിന്ന് നടപടി ആവശ്യപ്പെട്ടപ്പോൾ എച്ച്ആർ & സിഇ വകുപ്പ് പറഞ്ഞു.
അതേസമയം, എച്ച്ആർ & സിഇ വകുപ്പിൻ്റെ പരാതിയെത്തുടർന്ന്, ക്ഷേത്രാചാരങ്ങളെ അനാദരിക്കുന്നതിനും ലംഘിച്ചതിനും നെറ്റിസൺമാരുടെ പ്രതികരണത്തെ തുടർന്ന് വിഘ്നേഷ് ബാലനും തേജസ് ഹരിദാസും കപാലീശ്വര ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്യുന്ന വീഡിയോ ഡിലീറ്റ് ചെയ്യുകയും ഇനി ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യില്ലെന്നും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ നോക്കുമെന്നും പറഞ്ഞ യുവാക്കൾ മാപ്പ് പറയുകയും ചെയ്തു.